പുകവലിക്ക് വലിയ വിലകൊടുക്കേണ്ടി വരും

പുകവലിക്ക് വലിയ വിലകൊടുക്കേണ്ടി വരും 


ആദ്യം തന്നെ ഞാൻ ഈ കഥ എഴുതുവാൻ ഉണ്ടായ സാഹചര്യത്തെ കുറിച്ച് പറയാം. എല്ലാമാസവും ഏതെങ്കിലും ഒരു  ദിവസം നമ്മൾ പറശ്ശിനിക്കടവ് മുത്തപ്പന്റെ ക്ഷേത്രത്തിലേക്ക് പോകാറുണ്ട്. അങ്ങനെ ആ മാസവും ഞങ്ങൾ പറശ്ശിനി കടവിലേക്ക് പോയി.

ക്ഷേത്രത്തിൽ കയറി പ്രാർത്ഥിച്ച കഴിഞ്ഞാൽ  നേരെ ചോർ കഴിക്കാൻ  ഊട്ടു പുരയിലേക് വെച്ച് പിടിക്കും  അതും കഴിഞ്ഞാൽ നേരെ കാറ്റ് കൊള്ളുവാൻ പാലത്തിൽ പോയി ഇരിക്കും.

പാലത്തിൽ നിന്നുമാണ് ഈ കഥയുടെ ആശയം എനിക്ക് കിട്ടുന്നത്.നമ്മൾ ഇരുന്നതിന്റെ എതിർ വശത്ത്  അതായത് റോഡിൻറെ അപ്പുറത്ത് രണ്ടുപേർ ഇരിക്കുന്നുണ്ടായിരുന്നു. അവരുടെ സംഭാഷണങ്ങളിൽ നിന്നുമാണ് ഈ ഒരു ആശയം എന്നിൽ  എത്തിച്ചേരുന്നത്. അവരുടെ കൂട്ടുകാരന്റെ ഏതോ അകന്ന ബന്ധു സിഗരറ്റ് വലിക്കുന്നതിനിടയിൽ പാമ്പ് കടിയേറ്റാണ് മരിച്ചത്. 

ശേഷം വീട്ടിലേക്ക് പോയെങ്കിലും ആ ഒരു ആശയം മനസ്സിൽ മായാതെ അങ്ങനെ കിടന്നു. ലാപ്പ്  എടുത്ത് കഥ എഴുതി തുടങ്ങി. അവസാനമായി പുകവലിക്കാൻ പോകുന്ന ഒരാൾ പാമ്പ്കടിയേറ്റ് മരിക്കുന്ന രീതിയിൽ ആണ് ആദ്യം എഴുതിയത്.

 പിന്നീട് കുറച്ച ദിവസങ്ങൾക്ക് ശേഷം ക്ലാരൻസ് ഡാറോ പറഞ്ഞ വാക്കുകൾ എന്റെ  ഓർമ്മയിലേക്ക് കടന്ന് വന്നത് 
"ആരും മരിച്ചുകാണുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല എന്നാലും ചില മരണക്കുറിപ്പുകൾ ഞാൻ സന്തോഷത്തോടെയാണ് വായിച്ചിട്ടുള്ളത്"  
ആ വാക്കുകളിൽ നിന്നുമാണ് കാലൻ എന്ന കഥാപാത്രം ഈ കഥയിലേക്ക് എത്തിച്ചേരുന്നത്. കടയിൽ ഇരിക്കുന്ന ഒരാൾ കാലൻ ആയിരിക്കണം എന്ന മനസ്സിൽ ഉറപ്പിച്ച് വീണ്ടും കഥ എഴുതി പൂർത്തിയാക്കി.


ഈ കഥയെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായവും ഇതുപോലെ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടായ യഥാർത്ഥ അനുഭവങ്ങളും ഞങ്ങളുമായി പങ്ക് വെക്കുക. 

എങ്ങനെ നല്ല കഥ എഴുതാം?

പൈസ ചിലവില്ലാതെ എങ്ങനെ ഒരു ഹ്രസ്വചിത്രം ചെയ്യാം?

Comments